ഓണം വാരാഘോഷം സംഘടിപ്പിക്കും.
സംസ്ഥാന വിനോദസഞ്ചാരവകുപ്പ്,ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍,ജില്ലാ ഭരണകൂടം എന്നിവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഓണം വാരാഘോഷം സംഘടിപ്പിക്കും.ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ് കൗണ്‍സിലുകള്‍,ടൂറിസം ക്ലബ്ബുകള്‍,ടൂറിസം ഓര്‍ഗനൈസേഷനുകള്‍,കുടുംബശ്രീ,മറ്റു സന്നദ്ധ സംഘടനകള്‍ എന്നിവയുടെയും സഹകരണമുണ്ടാകും.27 മുതല്‍ സെപ്റ്റംബര്‍ രണ്ടുവരെ ജില്ലയില്‍ വിവിധ പരാപാടികള്‍ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
27 ന് വൈകീട്ട് മാനന്തവാടി പഴശ്ശിപാര്‍ക്കിലാണ് ജില്ലാതല ഉദ്ഘാടനം.രാവിലെ ഒന്‍പതിന് പഴശ്ശിപാര്‍ക്കില്‍ പൂക്കളമൊരുക്കും. വൈകീട്ട് നാലിന് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വജ്രജൂബിലി ഫെലോഷിപ്പ് കലകാരന്മാര്‍ തായമ്പക അവതരിപ്പിക്കും. അഞ്ചിന് മാനന്തവാടി സി.ഡി.എസിന്റെ തിരുവാതിര. 4.30-ന് ഒ.ആര്‍. കേളു എം.എല്‍.എ. ഓണം വാരാഘോഷം ഉദ്ഘാടനം ചെയ്യും. മാനന്തവാടി നഗരസഭാ ചെയര്‍പേഴ്സണ്‍ സി.കെ. രത്നവല്ലി അധ്യക്ഷത വഹിക്കും. രാഹുല്‍ഗാന്ധി എം.പി. ഓണ്‍ലൈനായി മുഖ്യസന്ദേശം നല്‍കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ മുഖ്യാതിഥിയാകും.5.45-ന് വൈഷ്ണവി മനോജിന്റെ മോഹിനിയാട്ടം. ആറിന് തിരുനെല്ലി തിടമ്പ് ഗോത്രകലാസംഘത്തിന്റെ ഗോത്രച്ചുവടുകള്‍. രാത്രി ഏഴിന് കണ്ണൂര്‍ പുന്നാട് ‘പൊലിക’യുടെ നാടന്‍കലാ ആവിഷ്‌കാരം.തിങ്കളാഴ്ച വൈകീട്ട് നാലിന് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വജ്രജൂബിലി ഫെലോഷിപ്പ് കലകാരന്മാര്‍ തെയ്യം അരങ്ങിലെത്തും. ആറിന് ലിസി ജോണും സംഘവും അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി. 6.15-ന് വൈഷ്ണവി മനോജ് അവതരിപ്പിക്കുന്ന കേരള നടനം. 6.30-ന് പനവല്ലി സ്‌കൂള്‍ അധ്യാപകന്‍ ജയരാജന്റെ ഓടക്കുഴല്‍ വായന. വൈകീട്ട് ഏഴിന് പിന്നണി ഗായിക അനിത ഷെയ്ക്കും സംഘവും അവതരിപ്പിക്കുന്ന ഡാഫോഡില്‍സ് സംഗീതനിശ. മാനന്തവാടി നഗരസഭാ ചെയര്‍പേഴ്സണ്‍ സി.കെ. രത്നവല്ലി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, ഡി.ടി.പി.സി. സെക്രട്ടറി കെ.ജി. അജേഷ്, ഡി.ടി.പി.സി. മാനേജര്‍ (പഴശ്ശിപാര്‍ക്ക്) തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.