ചുള്ളിയോട് പണിമുടക്ക് ദിനത്തില്‍ സ്വകാര്യ വ്യക്തി പൊതുമരാമത്തിന്റെ അധീനതയിലുളള പൂമരങ്ങളും മാവുകളുമാണ് മുറിച്ചുമാറ്റിയത്. ചുളളിയോട് ടൗണിലെ മൂന്നു മരങ്ങളും താളൂര്‍ റോഡിലേക്ക് തിരിയുന്നിടത്തുണ്ടായിരുന്ന രണ്ട് പൂമരങ്ങളും ഒരു മാവുമാണ് മുറിച്ചത്. വര്‍ഷങ്ങള്‍ക്കു മുമ്പ് പൊതു പ്രവര്‍ത്തകര്‍ വെച്ചു പിടിപ്പിച്ചവയാണ് ഇവ. കഴിഞ്ഞ പണിമുടക്ക് ദിവസമാണ് മരങ്ങള്‍ മുറിച്ചു മാറ്റിയത്. പ്രഥമികമായി ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് പൊതുമരാമത്ത് വകുപിന്റെയും പഞ്ചായത്തിന്റെയും അനുമതിയില്ലാതെയാണ് ഇവ മുറിച്ചു മാറ്റിയിട്ടുള്ളത്. നാട്ടുകാര്‍ അമ്പലവയല്‍ പോലീസിലും പൊതുമരാമത്ത് വകുപ്പിലും പരാതി നല്‍കിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചുള്ളിയോട് ടൗണിലുണ്ടായിരുന്ന മുത്തശ്ശി ഐനി മരം ടൗണ്‍ വികസനത്തിന്റെ ഭാഗമായി മുറിച്ചു മാറ്റിയപ്പോള്‍ പകരമായി പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാരും വെച്ചു പിടിപ്പിച്ചവയില്‍ പെടുന്നതാണ് ഈ മരങ്ങള്‍.വലിയ പ്രതിഷേധമാണ് മരങ്ങള്‍ മുറിച്ചുമാറ്റിയതുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്നത്.ശാസ്ത്ര സാഹിത്യ പരിഷത്ത്,സര്‍ഗ്ഗധാര സാംസ്‌കാരിക വേദി,വയനാട് ജനകീയ സാംസ്‌കാരിക വേദി,സിപിഎം ചുള്ളിയോട് ലോക്കല്‍ കമ്മിറ്റി തുടങ്ങിയ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി കഴിഞ്ഞു.മരം മുറിച്ചു മാറ്റുന്നതിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാണ് ചുള്ളിയോടെ പൊതുപ്രവര്‍ത്തകരുടെ ആവശ്യം.ഇതുമായി ബന്ധപ്പെട്ട് ചുള്ളിയോട് വിവിധ പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.