റോഡ് നിര്‍മ്മാണ പ്രവര്‍ത്തി; എ.ഇ.യെ ഉപരോധിച്ചു
അനിശ്ചിതമായി നീണ്ട് പോകുന്ന എടവക ഗ്രാമ പഞ്ചായത്തിലെ പാണ്ടിക്കടവ് കണ്ടത്ത്‌വയല്‍ റോഡിന്റെ ഒന്നാം ഘട്ട പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുക, രണ്ടാം ഘട്ട പ്രവര്‍ത്തികളില്‍ നിന്നും കരാറുകാരനെ ഒഴിവാക്കുക, കരാറുകാരനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് എടവക മണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പൊതുമരാമത്ത് റോഡ്‌സ് വിഭാഗം അസി: എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ ഉപരോധിച്ചു. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ ജനുവരി 31 നകം ഒന്നാം ഘട്ട പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാമെന്ന് എ.ഇ.സി എസ് അജിത് രേഖാമൂലം ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് സമരം അവസാനിപ്പിക്കുകയായിരുന്നു. ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. കമ്മന മോഹനന്‍, ജോര്‍ജ്ജ് പടകൂട്ടില്‍, ബ്രാന്‍ അഹമ്മദ് കുട്ടി, മുതു വോടന്‍ ഇബ്രാഹിം എന്നിവര്‍ നേതൃത്വം നല്‍കി.