പുല്‍പ്പള്ളി: മരക്കടവ് പള്ളിക്ക് സമീപം കബനിപ്പുഴയോരത്ത് മേയാന്‍ വിട്ടിരുന്ന പശുക്കളെയാണ് പുലി ആക്രമിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. മരക്കടവ് പൊന്നാരംകുന്നേല്‍ തങ്കച്ചന്റെ പശുക്കളുടെ കഴുത്തിനാണ് പുലി പരിക്കേല്‍പ്പിച്ചത്. പശുവിന്റെ അലര്‍ച്ച കേട്ട് പരിസരവാസി ഓടിയെത്തിയെങ്കിലും പുലിയെ കണ്ടതോടെ ഓടി രക്ഷപ്പെടുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പടക്കം പൊട്ടിച്ച് പരിശോധന ആരംഭിച്ചു. കൊയ്ത്ത് നടക്കുന്നതിനാല്‍ രാത്രി കാവലിരിക്കുന്ന കര്‍ഷകര്‍ പുലിയിറങ്ങിയത് അറിഞ്ഞതോടെ ഭീതിയിലാണ്.
Sign in
Sign in
Recover your password.
A password will be e-mailed to you.