ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; വീടിനോട് ചേര്‍ന്ന ഷെഡ് കത്തിനശിച്ചു
വീടിനോട് ചേര്‍ന്ന ഷെഡിന് തീപിടിച്ച് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഷെഡ് പൂര്‍ണമായും തകര്‍ന്നു. പീച്ചങ്കോട് കുന്നമംഗലം വര്‍ഗീസിന്റെ വീടിനോട് ചേര്‍ന്ന ഷെഡാണ് കഴിഞ്ഞ ദിവസം രാത്രി തകര്‍ന്നത്. തീപിടിച്ച ശേഷം പാചക വാതക സിലിണ്ടര്‍ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും വീടിനോട് ചേര്‍ന്ന ഭാഗം പൂര്‍ണ്ണമായി തകരുകയുമായിരുന്നു.വീടിന് നാശനഷ്ടമൊന്നുമില്ല. മാനന്തവാടി അഗ്നി രക്ഷാനിലയത്തില്‍ നിന്ന് 2 യൂണിറ്റെത്തിയാണ് അഗ്നിബാധ നിയന്ത്രണ വിധേയമാക്കിയത്. സ്റ്റേഷന്‍ ഓഫീസര്‍ വിശ്വാസ് പി വി,സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ ഒ. ജി പ്രഭാകര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.