കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി വൃദ്ധന് ദാരുണാന്ത്യം
പശുവിനെ മേക്കാന്‍ പോയ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു.ബേഗൂര്‍ കാട്ടുനായ്ക്ക കോളനിയിലെ സോമന്‍(63)ആണ് മരിച്ചത്.ഇന്ന് വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം.വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടി ബേഗൂര്‍ കോളനിക്ക് സമീപം പശുവിനെ മേയ്ക്കുകയായിരുന്ന സോമന് നേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു.ആനയെ കണ്ട് ഓടാന്‍ ശ്രമിച്ചുവെങ്കിലും സോമന്‍ നിലത്ത് വീഴുകയും ആന തലയ്ക്ക് ചവിട്ടുകയുമായിരുന്നു.സോമനെ വയനാട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മൃതദേഹം മാനന്തവാടിയിലെ വയനാട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.