നോക്കുകുത്തിയായി മാത്തൂര്‍ പരിയാരം പമ്പ് ഹൗസ്
പമ്പ് ഹൗസ് പ്രവര്‍ത്തിച്ചാല്‍ 30 ഏക്കറോളം നെല്‍പാടത്ത് കൃഷിയിക്കാന്‍ കഴിയുമെന്ന് കര്‍ഷകര്‍. മഴക്കാലമാണെങ്കിലും നഞ്ചകൃഷിക്ക് ആവശ്യമായ വെളളം സംഭരിക്കാന്‍ കര്‍ഷകര്‍ക്ക് കഴിഞ്ഞിട്ടില്ല. മഴയുടെ ലഭ്യത കുറവാണ് ഇതിന് പ്രധാന കാരണം. 2010ലാണ് പനമരം പഞ്ചായത്തിലെ ആറാം വാര്‍ഡ് മാത്തൂര്‍ പരിയാരം പുഴയോട് ചേര്‍ന്ന് ബി ആര്‍ ജി എഫ് പദ്ധതി പ്രകാരം 10 ലക്ഷം രൂപ മുടക്കി പമ്പ് ഹൗസും ടാങ്കും നിര്‍മ്മിച്ചത്. ഇതിലേക്ക് ആവിശ്യമായ മോട്ടോറുകളും, കറന്റും ലഭിച്ചെങ്കിലും പമ്പ് ഹൗസ് നാളിതു വരെയായി പ്രവര്‍ത്തിച്ചിട്ടില്ല. കൂടാതെ പമ്പ് ഹൗസിനു ചുറ്റം കാട് മൂടിയ നിലയിലാണ.് ഇവിടെ 30 ഓളം ഏക്കര്‍ നെല്‍പ്പാടങ്ങളാണ് നശിച്ചുകൊണ്ടിരിക്കുന്നത്. വയല്‍ വരമ്പ് തറച്ച് വൃത്തിയായിവെച്ചെങ്കിലും തുടര്‍ പണികള്‍ തുടങ്ങുന്നതിന് കര്‍ഷകര്‍ക്ക് കഴിഞ്ഞിട്ടില്ല. നിലച്ചുപോയ പമ്പ് ഹൗസ് പ്രവര്‍ത്തിപ്പിക്കാനുള്ള സാഹചര്യങ്ങള്‍ ഒരുക്കിയാല്‍ നിരവധിയാളുകള്‍ക്ക് ജോലി ലക്കിക്കുമെന്നതിന് പുറമെ കാര്‍ഷിക പ്രവര്‍ത്തികള്‍ ഇവിടങ്ങളില്‍ സജീവമാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. പനമരം പഞ്ചായത്ത് അധികാരികള്‍ ഈ കാര്യത്തില്‍ ശക്തമായ ഇടപ്പെടല്‍ നടത്തണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.