കല്‍പ്പറ്റ: വയനാട് പ്രസ്സ് ക്ലബ്ബിന്റെ കെ. ജയചന്ദ്രന്‍ പുരസ്‌കാരം മംഗളം സീനിയര്‍ റിപ്പോര്‍ട്ടര്‍ കെ.സുജിതിന്. ജൂറി അംഗങ്ങളായ ഒ.കെ. ജോണി, സി.എസ് ചന്ദ്രിക പ്രസ്സ് ക്ലബ്ബ് ഭാരവാഹികളായ പ്രദീപ് മാനന്തവാടി, പി.ഒ ഷീജ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണിത്. മംഗളം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച “ഊതി കത്തിക്കരുത് ആ”ചാരം” എന്ന പരമ്പരക്കാണ് പുരസ്‌കാരം. എം.വി.വസന്ത്, ഒ.സി. മോഹന്‍രാജ്, റീന വര്‍ഗീസ് എന്നിവര്‍ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായി.
2005 മുതല്‍ മംഗളത്തില്‍ ജോലി ചെയ്യുന്നു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം ബ്യൂറോകളില്‍ ചീഫ് റിപ്പോര്‍ട്ടറായും കോഴിക്കോട്, കോട്ടയം ഡെസ്‌കുകളിലും പ്രവര്‍ത്തിച്ചു. മികച്ച അന്വേഷണാത്മക പത്ര പ്രവര്‍ത്തകനുള്ള പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ദേശീയ മാധ്യമ പുരസ്‌കാരം, കേരള മീഡിയ അക്കാദമി അവാര്‍ഡ്, സംസ്ഥാന സര്‍ക്കാരിന്റെ അംബേദ്കര്‍ അവാര്‍ഡ്, എം.ശിവറാം മെമ്മോറിയല്‍ ഗോള്‍ഡ് മെഡല്‍, സോളിഡാരിറ്റി അവാര്‍ഡ്, കെ.എം അഹമ്മദ് സ്മാരക മാധ്യമ അവാര്‍ഡ്, സംസ്ഥാന പരിസ്ഥിതി മാധ്യമ അവാര്‍ഡ് തുടങ്ങിയ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ കരിവെള്ളൂര്‍ സ്വദേശിയാണ്. പലിയേരി വീട്ടില്‍ ഭാസ്‌കരന്‍ നായരുടെയും കെ.ശ കുന്തളയുടെയും മകനാണ്. ഭാര്യ: സുരഭി കെ.വി. മക്കള്‍: അമന്യു.എസ്, അവനി.