കര്‍ണാടകയിലെ ഇഞ്ചിപ്പാടങ്ങളില്‍ വയനാട്ടിലെ ഗോത്രവിഭാഗത്തില്‍പ്പെട്ടവരുടെ ദുരൂഹ മരണങ്ങളും തിരോധാനവും വര്‍ദ്ധിക്കുന്നതായി കണ്ടെത്തല്‍. അവയവകൊള്ള വരെ നടക്കാന്‍ സാധ്യതയുള്ളതായി പരാതി.സമഗ്ര അന്വേഷണം വേണമെന്ന് അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് സംഘടന ഭാരവാഹികളും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ.പി.എ. പൗരനും ആവശ്യപ്പെട്ടു.2023ല്‍ മാത്രം കര്‍ണ്ണാടകയിലെ ഇഞ്ചി പാടങ്ങളില്‍ മൂന്ന് പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചിട്ടുണ്ടെന്ന് അഡ്വ.പി.എ. പൗരന്‍ , എ.പി.സി.ആര്‍. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എ. നൗഷാദ്, അമ്മിണി കെ. വയനാട് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
2008-ല്‍ നീതിവേദി എന്ന സംഘടനയുടെ നേതൃത്വത്തില്‍ വയനാട്ടില്‍ സംഘടിപ്പിച്ച പീപ്പിള്‍സ് ട്രൈബ്യുണലില്‍ കുടകിലെ തോട്ടങ്ങളില്‍ നിന്ന് ആദിവാസികളുടെ 122 ദുരൂഹ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കുടകിലേക്ക് ജോലിക്ക് കൊണ്ടുപോകുന്ന ആദിവാസികളുടെ വിവരം രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥ 2007 ആഗസ്റ്റില്‍ വയനാട് ജില്ലാ കലക്ടര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ അത്തരം നടപടികള്‍ വേണ്ടവിധം നടപ്പിലാക്കപ്പെടുന്നില്ല.
കേരളത്തിലേക്കു വരുന്ന അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്ക് താരതമ്യേന മികച്ച വരുമാനവുമാണ് ലഭിക്കുന്ന ത് മികച്ച തൊഴിലിടങ്ങള്‍ ലഭ്യമാക്കാന്‍ ഇന്റര്‍ സ്റ്റേറ്റ് മൈഗ്രന്റ് വര്‍ക്കേഴ്‌സ് ആക്ട് സര്‍ക്കാര്‍ നടപ്പിലാക്കുകയും ചെയ്യുന്നു ണ്ട്. എന്നാല്‍ കേരളത്തില്‍ നിന്ന് കുടകില്‍ പോകുന്ന വയനാട്ടിലെ ആദിവാസികളുടെ വേതനവും തൊഴില്‍ സാഹചര്യ ങ്ങളും നേര്‍വിപരീതമാണ്. അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്കായി ആവാസ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ ഉണ്ടങ്കിലും വയനാട്ടില്‍ നിന്ന് കര്‍ണാടകത്തില്‍ പോകുന്ന ഗോത്രവര്‍ഗ്ഗതൊഴിലാളികള്‍ക്ക് യാതൊരു പരിരക്ഷയുമില്ലന്നും ഇവര്‍ പറഞ്ഞു.