വെള്ളമുണ്ട പോലീസ് സ്റ്റേഷന്‍ പരിധിയിലെ മൊതക്കര വാളാരം കുന്ന് കോളനിയില്‍ നിന്ന് കര്‍ണ്ണാടകയില്‍ ഇഞ്ചിപ്പണിക്ക് പോയി ദൂരൂഹ സാഹചര്യത്തില്‍ മരിച്ച ശ്രീധരന്റെ മരണം സംബന്ധിച്ച് സമഗ്രാന്വേഷണം വേണമെന്ന് കുടുംബം. മരിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും മരണ സര്‍ട്ടിഫിക്കറ്റ് പോലും ലഭിച്ചില്ലെന്നും കുടുംബം അനാഥമാണെന്നും സഹോദരന്‍ അനില്‍ പറഞ്ഞു. അന്വേഷണം ആവശ്യപ്പെട്ട് വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയതായും അനില്‍ പറഞ്ഞു.