കെ എസ് ആര്‍ ടി സി ബസ്സില്‍ കാറിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്
ഓടിക്കൊണ്ടിരിക്കുന്ന കെ എസ് ആര്‍ ടി സി ബസ്സില്‍ കാറിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. കല്‍പ്പറ്റ എടകുനിയില്‍ വച്ചാണ് റോഡില്‍ അലക്ഷ്യമായ യൂടേണെടുത്ത കാര്‍ കെ എസ് ആര്‍ ടി സി ബസ്സിനുമുന്നില്‍ ഇടിച്ചത്. അപകടത്തിന് ശേഷം കാര്‍ നിര്‍ത്താതെ പോയി. യാത്രക്കാരുടെ പരാതിയില്‍ കല്‍പ്പറ്റ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞാണ് പൊഴുതന മേല്‍മുറിയില്‍ നിന്നും കല്‍പ്പറ്റയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സിനു മുന്നിലേക്ക് കാര്‍ വന്നിടിച്ചത്. പെട്ടന്നുണ്ടായ ഇടിയുടെ ആഘാതത്തില്‍ ബസ്സിനുള്ളിലെ നിരവധി യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. എതിരെ വന്ന കാര്‍ അമിത വേഗതയിലായിരുന്നുവെന്നും അപകടമൊഴിവാക്കാന്‍ ശ്രമിച്ചെങ്കിലും വാഹനത്തിനു നേരെ വന്നിടിക്കുകയായിരുന്നുവെന്നും ബസ് ഡ്രൈവര്‍ ജയപ്രകാശ് പറഞ്ഞു.