മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം അവസാനിപ്പിക്കണം: മാനന്തവാടി പ്രസ് ക്ലബ്

0

മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റം അവസാനിപ്പിക്കണമെന്ന് മാനന്തവാടി പ്രസ്സ് ക്ലബ്ബ് ജനറല്‍ ബോഡി യോഗം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ് മാധ്യമങ്ങളെന്നും, പ്രത്യേക താത്പര്യം മുന്‍നിര്‍ത്തി മാധ്യമങ്ങളെയും, മാധ്യമ പ്രവര്‍ത്തകരെയും കര്‍ത്തവ്യനിര്‍വ്വഹണത്തില്‍ നിന്നും തടയുന്ന സ്ഥിതിവിശേഷം പുരോഗമന സംസ്‌കാരത്തിന് എതിരാണെന്നും പ്രസ് ക്ലബ് യോഗം വിലയിരുത്തി. പ്രസിഡന്റ് അബ്ദുള്ള പള്ളിയാല്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി ലത്തീഫ് പടയന്‍, അശോകന്‍ ഒഴക്കോടി, എ.ഷമീര്‍, അരുണ്‍ വിന്‍സെന്റ്, സുരേഷ് തലപ്പുഴ, കെ.എസ്. സജയന്‍, കെ എം ഷിനോജ്, സത്താര്‍ ആലാന്‍, റെനീഷ് ആര്യപ്പിള്ളി തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് അരുണ്‍ വിന്‍സെന്റ്, സെക്രട്ടറി സുരേഷ് തലപ്പുഴ, ട്രഷറര്‍ അശോകന്‍ ഒഴക്കോടി, വൈസ് പ്രസിഡന്റ് ബിജു കിഴക്കേടം, ജോയിന്റ് സെക്രട്ടറി ജസ്റ്റിന്‍ ചെഞ്ചട്ടയില്‍ തുടങ്ങിയവരെ തെരഞ്ഞെടുത്തു. തുടര്‍ന്ന് വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളോടൊപ്പം ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടി വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!