മൃതദേഹം കണ്ടെടുത്തു
വാഴവറ്റ മലങ്കരപ്പുഴയില്‍ കുളിക്കാന്‍ പോയ വയോധികന്റെ മൃതദേഹം കണ്ടെടുത്തു. വാഴവറ്റ മലങ്കര കോളനിയിലെ 60 കാരനായ വെളിയന്‍ എന്ന കൊടകനെയാണ് വൈകുന്നേരം 6 മണിയോടെ കാരാപ്പുഴക്ക് സമീപം മലങ്കര പുഴയില്‍ കാണാതായത്. തോര്‍ത്തും, ചകിരിയും സമീപത്ത് നിന്നും കണ്ടതിനെ തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്‌സും മീനങ്ങാടി പോലീസും തുര്‍ക്കി ജീവന്‍ രക്ഷാസമിതിയംഗങ്ങളും ചേര്‍ന്ന് തിരച്ചില്‍ ആരംഭിച്ചിരുന്നു. തുര്‍ക്കി ജീവന്‍ രക്ഷാസമിതിയംഗങ്ങളാണ് ഇന്നലെ രാത്രി 11 മണിയോടെ മൃതദേഹം പുഴയില്‍ നിന്നും കണ്ടെടുത്തത്. മീനങ്ങാടി പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.