പ്രതിഷേധമിരമ്പി കോണ്‍ഗ്രസിന്റെ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച്
മീനങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേണിച്ചിറ പോലീസ് സ്റ്റേഷനിലേക്ക് സംഘടിപ്പിച്ച മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി.രാഷ്ട്രീയ പക പോക്കലിനെതിരേയും , കോണ്‍ഗ്രസ് നേതാക്കളെ കള്ള കേസില്‍ കുടുക്കുന്നതില്‍ പ്രതിഷേധിച്ചും,മാധ്യമ പ്രവര്‍ത്തകരെ വേട്ടയാടുന്നതിലും പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്.കേണിച്ചിറ ടൗണില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ 100 കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു. മാര്‍ച്ച് പോലീസ് സ്റ്റേഷന് സമീപം പോലീസ് തടഞ്ഞു. എംഎല്‍എ ഐസി ബാലകൃഷ്ണന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വര്‍ഗ്ഗീസ് മുരിയന്‍കാവില്‍ ,യുഡിഎഫ് ചെയര്‍മാന്‍ കെകെ വിശ്വനാഥന്‍ മാസ്റ്റര്‍ ,പിഡി സജി ,പിഎം സുധാകരന്‍ എന്‍ യു ഉലഹന്നാന്‍ , ബീനാജോസ് ,തുടങ്ങിയവര്‍ സംസാരിച്ചു .