ഈ വര്‍ഷത്തെ അബ്ദുല്‍ കലാം ജനമിത്ര അവാര്‍ഡിന് ബാംഗ്ലൂര്‍ പ്രവാസിയും വയനാട്ടുകാരനുമായ ഷൈജു കെ ജോര്‍ജ് അര്‍ഹനായി.തിരുവനന്തപുരം ആസ്ഥാനമായ ഡോ.എ.പി.ജെ.അബ്ദുള്‍ കലാം സ്റ്റഡി സെന്ററാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ഐ.എസ്.ആര്‍.ഒ. ഡയറക്ടര്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവര്‍ക്കൊപ്പമാണ് സാമൂഹ്യ- ജീവകാരുണ്യ പ്രവര്‍ത്തകനായ ഷൈജു കെ. ജോര്‍ജിനെയും എ.പി.ജെ. അബ്ദുള്‍ കലാം എക്‌സലന്‍സ് പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്. ചെറുകാട്ടൂര്‍ സ്വദേശിയായ ഷൈജു കെ.ജോര്‍ജ് കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ബാംഗ്‌ളൂരുവിലാണ്. ബംഗ്‌ളൂരുവില്‍ ചടങ്ങില്‍ കര്‍ണാടക സ്പീക്കര്‍ യു.ടി.ഖാദര്‍ പുരസ്‌കാരം സമ്മാനിച്ചു.മന്ത്രി കെ.ജെ.ജോര്‍ജും ചടങ്ങില്‍ സംബന്ധിച്ചു.
സമൂഹത്തിന്റെ വിവിധ മേഖലകളില്‍ അകമഴിഞ്ഞ സംഭാവനകള്‍ നല്‍കി വ്യക്തിമുദ്ര പതിപ്പിച്ചവരെ യാണ് അവാര്‍ഡ് കമ്മിറ്റി പരിഗണിച്ചത്. ആറാമത് എ.പി.ജെ. അബ്ദുള്‍ കലാം എക്‌സലന്‍സ് അവാര്‍ഡായിരുന്നു ഇത്തവണത്തേത്.