ചരക്ക് ലോറി നിയന്ത്രണംവിട്ട് മരത്തിലിടിച്ച് അപകടം
ബോയ്‌സ് ടൗണ്‍ -പാല്‍ചുരത്തില്‍ ചരക്ക് ലോറി നിയന്ത്രണംവിട്ട് മരത്തിലിടിച്ച് അപകടം. ക്യാബിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെത്തിച്ചത്. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അപകടം. കമ്പളക്കാട് നിന്ന് മംഗലാപുരത്തേക് പോകുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. ബോയ്‌സ് ടൗണ്‍ കൊട്ടിയൂര്‍ ചുരം പാതയില്‍ ആശ്രമം ജങ്ഷന് സമീപം നിയന്ത്രണംവിട്ട ലോറി മണ്‍തിട്ടയില്‍ ഇടിച്ച ശേഷം മരത്തില്‍ തങ്ങി നില്‍ക്കുകയായിരുന്നു. ഡ്രൈവര്‍ ആലപ്പുഴ സ്വദേശി ബിന്ദുലാലിന് ക്യാബിനുള്ളില്‍ നിന്ന് പുറത്തുകടക്കാനായില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. ലോറിയില്‍ കൂടെയുണ്ടായിരുന്ന സഹായി നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടു