സര്‍ക്കാറിന്റെ മദ്യനയത്തില്‍ പ്രതിഷേധിച്ച് ചെത്ത് തൊഴിലാളി യൂണിയന്‍ എ.ഐ.റ്റി.യു ബത്തേരി റേഞ്ച് കമ്മറ്റി നേതൃത്വത്തില്‍ ബത്തേരി എക്‌സൈസ് റേഞ്ച് ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി. പ്രതിഷേധ പരിപാടി എ.ഐ.റ്റി.യു.സി. ജില്ലാ സെക്രട്ടറി സ്റ്റാന്‍ലി ഉദ്ഘാടനം ചെയ്തു.റേഞ്ച് കമ്മറ്റി പ്രസിഡന്റ് എസ്. ജി. സുകുമാരന്‍ അധ്യക്ഷനായിരുന്നു.കളള് ചെത്ത് വ്യവസായം സംരക്ഷിക്കുക, കളള് ഷാപ്പുകളുടെ ദൂര പരിധി പിന്‍വലിക്കുക, ടോഡി ബോര്‍ഡ് നടപ്പാക്കുക, അടഞ്ഞ് കിടക്കുന്ന ഷാപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കുക, വിദേശ മദ്യഷാപ്പുകളുടെ എണ്ണം കുറയ്ക്കുക, വിദേശ മദ്യഷാപ്പുകള്‍ വര്‍ദ്ധിപ്പിക്കാനുള്ള പ്രഖ്യാപനം പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ്ണ.എ.എ സുധാകരന്‍,ശിവദാസന്‍, ലതിക, കെ. ആര്‍. രാജേഷ്, സതീഷ് കരടിപാറ തുടങ്ങിയവര്‍ സംസാരിച്ചു.