ജില്ല ജൂനിയര്‍ ഫുട്‌ബോള്‍ ടീം സെലക്ഷന്‍ ട്രയല്‍സ് നടത്തി
ഡോ ബിസി റോയ് ട്രോഫിക്ക് വേണ്ടിയുള്ള സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള വയനാട് ജില്ല ജൂനിയര്‍ ബോയ്‌സ് ഫുട്‌ബോള്‍ ടീമിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സ് നടത്തി. ജില്ലയില്‍ മൂന്നു കേന്ദ്രങ്ങളിലായാണ് സെലക്ഷന്‍. മാനന്തവാടി താലൂക്കിലുള്ളവര്‍ക്ക് മാനന്തവാടി ജി.വി.എച്ച്.എസ്.എസ് ഗ്രൗണ്ടിലും,ബത്തേരി താലൂക്കിലുള്ളവര്‍ക്ക് ബത്തേരി സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടിലും, വൈത്തിരി താലൂക്കിലുള്ളവര്‍ക്ക് ചുണ്ടേല്‍ ആര്‍സിഎച്ച് എസ് ഗ്രൗണ്ടിലുമാണ് സെലക്ഷന്‍ നടത്തിയത്. 2008 ജനുവരി ഒന്നിനും 2009 ഡിസംബര്‍ 31 നും ഇടയില്‍ ജനിച്ചവര്‍ക്കായുള്ള വിഭാഗത്തിലായിരുന്നു സെലക്ഷന്‍. ഓരോ കേന്ദ്രങ്ങളിലും നിരവധി കുട്ടികളാണ് പങ്കെടുത്തത്. മാനന്തവാടിയില്‍ നടന്ന സെലക്ഷന്‍ ട്രയല്‍സ് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ട് കെ റഫീഖ് ഉദ്ഘാടനം ചെയ്തു.മൂന്ന് താലൂക്ക്തല ട്രയല്‍സില്‍ സെലക്ഷന്‍ ലഭിച്ച കുട്ടികളില്‍ നിന്നുള്ള ജില്ലാതല ഫൈനല്‍ സെലക്ഷന്‍ 26 ന് നടക്കുമെന്ന് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ട് കെ റഫീഖ് , സെക്രട്ടറി ബിനു തോമസ് എന്നിവര്‍ അറിയിച്ചു.