കനത്ത മഴയും, കാറ്റും വീടിന്റെ ഭിത്തി തകര്‍ന്നു

0

തിരുനെല്ലി പഞ്ചായത്തിലെ അരണപ്പാറയില്‍ പള്ളിമുക്ക് മീത്തലേ വളപ്പില്‍ അബ്ബാസിന്റെ വീടിന്റെ ഒരു ഭാഗത്തെ ചുമരാണ് കഴിഞ്ഞ ദിവസത്തെ കനത്ത മഴയിലും, കാറ്റിലും തകര്‍ന്നത്. ബാക്കിയുളള ഭാഗത്ത് വിള്ളല്‍ വീണിട്ടുണ്ട്. വീട് ഇടിഞ്ഞു വീഴുമ്പോള്‍ കുടുംബാംഗങ്ങള്‍ വീട്ടിലുണ്ടായിരുന്നുവെങ്കിലും ആര്‍ക്കും പരിക്കില്ല. കൂലിപ്പണി എടുത്തു ജീവിത വരുമാനം കണ്ടെത്തുന്ന ഈ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കി വീട് താമസയോഗ്യമാക്കണമെന്നാണ് ആവശ്യം.മൂന്നു കുട്ടികളും ഭാര്യയും അടങ്ങുന്ന കുടുബമാണ് അബ്ബാസിന്റെത്.

Leave A Reply

Your email address will not be published.

error: Content is protected !!