ലൈസന്‍സില്ലാത്ത നാടന്‍ തോക്ക് പിടികൂടി
തൊണ്ടര്‍നാട് കോറം ചെറുമൂല കോളനിയില്‍ നിന്ന് ലൈസന്‍സില്ലാത്ത നാടന്‍ തോക്ക് പിടികൂടി.തൊണ്ടര്‍നാട് പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് സിഐ ഷൈജു ഇബ്രാഹിമിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കോളനിയിലെ സന്തോഷിന്റെ വീട്ടില്‍ നിന്ന് ലൈസന്‍സ് ഇല്ലാത്ത നാടന്‍ തോക്കും വെടിമരുന്നും കണ്ടെത്തിയത് .സന്തോഷിനെതിരെ ആംസ്
– എക്‌സ്‌പ്ലോസീവ് നിയമ പ്രകാരം കേസെടുത്തു. ഇയാള്‍ ഒളിവിലാണ്.പരിശോധനയില്‍ എസ് ഐ അജീഷ് കുമാര്‍, എ എസ് ഐ നൗഷാദ്, സിപിഒ മാരായ ടൈറ്റസ്, റോസമ്മ തുടങ്ങിയവര്‍ പങ്കെടുത്തു