സുമനസ്സുകളുടെ സഹായം തേടുന്നു

0

ഇരു വൃക്കകളും തകരാറിലായ അധ്യാപിക ഉദാരമതികളായവരുടെ സഹായം തേടുന്നു. മാനന്തവാടി ലിറ്റില്‍ ഫ്ളവര്‍ യു.പി.സ്‌കൂള്‍ അധ്യാപികയും സ്‌കൗട്ട് യൂണിറ്റ് ലീഡറുമായ കെ.എ ലീലയാണ് ഉദാരമതികളുടെ കനിവ് തേടുന്നത്.നാട്ടുകാര്‍ ചികിത്സാ സഹായ കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചതായി ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികള്‍ മാനന്തവാടിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ലീല ടീച്ചര്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് , അടിയന്തരമായി വൃക്ക മാറ്റിവെക്കണമെന്നാണ് ഡോക്ട്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്, ഇതിന് 5 ലക്ഷം രൂപ ചിലവ് വരുമെന്നാണ് കണക്കാക്കുന്നത് ഒ.ആര്‍.കേളു എം.എല്‍.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.പ്രഭാകരന്‍ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെടുത്തി ചികിത്സാ ധനസഹായ കമ്മറ്റിക്ക് രൂപം നല്‍കുകയും കനറാ ബാങ്ക് മാനന്തവാടി ശാഖയില്‍ അക്കൗണ്ടും തുറന്നിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ മാനന്തവാടി നഗരസഭ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ്, സിസ്റ്റര്‍ ജോളി സെബാസ്റ്റ്യന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

കനറാ ബാങ്ക്, മാനന്തവാടി ശാഖ.

ACC NUMBER :- 0248101023765

IFSC CODE :- CNRB0000248

Leave A Reply

Your email address will not be published.

error: Content is protected !!