മിന്നുമണിക്ക് സ്വീകരണമൊരുക്കി ക്രിക്കറ്റ് അസോസിയേഷന്‍
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ ഭാഗമായി കളിക്കുകയും ബംഗ്ലാദേശിനെതിരെ മികച്ച കളി മികവുമായി കായിക പ്രേമികളുടെ മനസ്സില്‍ ഇടം നേടിയ മിന്നു മണിക്ക് ഏറെ ഹൃദ്യമായ സ്വീകരണമാണ് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ കൃഷ്ണഗിരിയില്‍ നല്‍കിയത്. അസോസിയേഷന്‍ ഭാരവാഹികളും, വുമണ്‍സ് അക്കാദമി അംഗങ്ങളും, രക്ഷിതാക്കളും, കായിക പ്രേമികളും, കായിക താരങ്ങളോടൊപ്പം ഹര്‍ഷാരവത്തോടെ ഉപഹാരങ്ങള്‍ നല്‍കിയാണ് മിന്നു മണിയെ സ്വീകരിച്ചത്.അസോസിയേഷന്‍ പ്രസിഡണ്ട് സമദ്, സെക്രട്ടറി നാസര്‍ മച്ചാന്‍, എല്‍സമ്മ ടീച്ചര്‍, ഷാനവാസ്, ജാഫര്‍ സേട്ട്,
കോച്ച് സുമന്‍ ഷര്‍മ, അഡ്വ: ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.