വയനാട് വിഷന്‍ കണ്ടെത്തിയ വാര്‍ത്തയിലെ വ്യക്തിത്വത്തിന് ജില്ല കടന്നും അംഗീകാരം: റിപ്പോര്‍ട്ടര്‍ക്കും ചടങ്ങില്‍ ആദരവ്.
ലോക വനിത ദിനത്തില്‍ വയനാട് വിഷന്‍ ചാനല്‍ സംപ്രേഷണം ചെയ്ത കടലിനെ തൊട്ടറിഞ്ഞ് കൊയിലാണ്ടിയില്‍ നിന്ന് വാഹനം സ്വന്തം ഓടിച്ച് അഞ്ഞൂറോളം കസ്റ്റമേഴ്‌സിന് ഫ്രഷ് മത്സ്യങ്ങള്‍ എത്തിച്ചു നല്‍കുന്ന മാനന്തവാടി ഒഴക്കോടി മക്കിക്കൊല്ലി സ്വദേശി ശോഭ ജയനെയും അത് റിപ്പോര്‍ട്ട് ചെയ്ത റിപ്പോര്‍ട്ടര്‍ സുരേഷ് തലപ്പുഴയേയുമാണ് കാലികറ്റ് ഇന്നര്‍ വീല്‍ ക്ലബ്ബ് ആദരിച്ചത്. ക്ലബ്ബിന്റെ നാലാമത്തെ പ്രസിഡന്റ് ആശാ ഷിബുവിന്റെ സ്ഥാനാരോഹണ ചടങ്ങിലാണ് ഇരുവരെയും ആദരിച്ചത്. കോഴികോട് മലബാര്‍ പാലസില്‍ വെച്ചാണ് ആദരിക്കല്‍ ചടങ്ങ് നടന്നത്. ക്ലബ്ബ് പ്രസിഡന്റ് ആശാ ഷിബു പൊന്നാട അണിയിച്ചും മൊമെന്റോ നല്‍കിയുമാണ് ആദരിച്ചത്. ക്ലബ്ബ് മുന്‍ പ്രസിഡന്റുമാരായെ ഐ.വി. വര്‍ഗ്ഗീസ് സിന്ധു സേതു, നാഷണല്‍ ട്രഷറര്‍ ഗോപകുമാര്‍, കാലികറ്റ് സെന്‍ട്രല്‍ റോട്ടറി പ്രസിഡന്റ് അന്‍വര്‍ സാദത്ത്, സിസ്റ്റര്‍ ക്ലബ്ബ് പ്രസിഡന്റ് ചാരുമതി , ബിജേഷ് മേനോന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ശോഭയെ സദസിന് പരിചയപെടുത്തിയത് വയനാട് വിഷന്‍ ചെയ്ത വാര്‍ത്ത പ്രദര്‍ശിപ്പിച്ചായിരുന്നു. ആശാ ഷിബു വയനാട് കാക്കവയല്‍ സ്വദേശിയാണ്