കോമണ്‍വെല്‍ത്ത് വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പ് ഇന്ത്യക്ക് വേണ്ടി സ്വര്‍ണം കരസ്ഥമാക്കി അഞ്ജന ശ്രീജിത്ത്

81 കിലോഗ്രാം മത്സര ഇനത്തിലാണ് ഈ അഭിമാനനേട്ടം

0

ഉത്തര്‍പ്രദേശിലെ നോയിഡയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് വെയിറ്റ് ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പിലാണ് 81 കിലോഗ്രാം മത്സര ഇനത്തില്‍ കല്‍പ്പറ്റ തെക്കുംതറ തയ്യല്‍ വീട്ടില്‍ ശ്രീജിത്തിന്റെയും കവിതയുടെയും മകളായ അഞ്ജന സ്വര്‍ണ്ണം കരസ്ഥമാക്കിയത്.ദേശീയ മത്സരങ്ങളില്‍ നിരവധി തവണ വിജയിയായ അഞ്ജന ആദ്യമായാണ് രാജ്യത്തിനുവേണ്ടി ഇറങ്ങുന്നത്. ഈ മത്സരത്തില്‍ തന്നെ സ്വര്‍ണം നേടിയതിന്റെ സന്തോഷത്തിലാണ് ജില്ലയുടെ ഈ അഭിമാന താരം. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും അഞ്ജനയ്ക്ക് രാജ്യത്തിനുവേണ്ടി മത്സരിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. തൃശ്ശൂര്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ട്രെയിനിങ് സെന്ററില്‍ ആണ് നിലവില്‍ പരിശീലിക്കുന്നത്. ഈ വര്‍ഷത്തെ ജൂനിയര്‍ നാഷണല്‍ ചാമ്പ്യനും, ഓള്‍ ഇന്ത്യ ഇന്റര്‍ യൂണിവേഴ്‌സിറ്റി ചാമ്പ്യന്‍ കൂടിയാണ് അഞ്ജന.തൃശ്ശൂര്‍ സെന്‍മേരിസ് കോളേജില്‍ ബി എ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ്, ഏക സഹോദരന്‍ അനുഗ്രഹിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!