ഡയാലിസിസ് യന്ത്രങ്ങളുടെ കൈമാറ്റവും ജീവനം പദ്ധതിയുടെ പ്രഖ്യാപനവും
മാനന്തവാടി: ജില്ലാശുപത്രി ഡയാലിസിസ് യന്ത്രങ്ങളുടെ കൈമാറ്റവും ജില്ലാ പഞ്ചായത്ത് ജീവനം പദ്ധതിയുടെ പ്രഖ്യാപനവും മാനന്തവാടി കമ്മ്യൂണിറ്റി ഹാളില്‍ നടന്നു. ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഡയാലിസിസ് യൂണിറ്റിലേക്ക് നാല് മെഷിനുകള്‍ വടകര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തണല്‍ സംഘടനയും ഒരു മെഷിനും യൂണിറ്റിലേക്ക് ആവശ്യമായ കട്ടിലുകളും മാനന്തവാടിയിലെ ജോയി അറയ്ക്കലും കുടുംബവുമാണ് നല്‍കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.നസീമ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ് ഡയാലിസിസ് യന്ത്രങ്ങള്‍ ഏറ്റുവാങ്ങി.
ജീവനം പദ്ധതിക്ക് കൈതാങ്ങായ ഡോ. ഇദ്രിസ്, ജോസഫ് ഫ്രാന്‍സിസ് വടക്കേടത്ത് എന്നിവരെ ചടങ്ങില്‍ സബ് കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം എ. പ്രഭാകരന്‍ ആദ്യ ഫണ്ട് കെ.സി അനീസില്‍ നിന്നും സ്വീകരിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ. ദേവകി, എടവക പഞ്ചായത്ത് പ്രസിഡണ്ട് ഉഷാ വിജയന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗീതാ ബാബു, വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡണ്ട് പി.തങ്കമണി, ഡോ.വി.ജിതേഷ്, തുടങ്ങിയവര്‍ സംസാരിച്ചു.