കാര്‍ഷിക സര്‍വ്വേയും കര്‍ഷക അംഗത്വപദ്ധതിയും ജനുവരി 15 ന്

0

നബാര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉല്‍പാദക കമ്പനിയായ വേവിന്‍ പ്രൊഡ്യൂസര്‍ കമ്പനി ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും കാര്‍ഷിക സര്‍വ്വേയും കര്‍ഷക അംഗത്വപദ്ധതിക്കും ജനുവരി 15 ന് തുടക്കമാകുമെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പത്ത് മാസം നീണ്ടു നില്‍ക്കുന്ന ക്യാമ്പയിനില്‍ സര്‍വ്വേക്കും, അംഗത്വ ക്യാമ്പിനും കാര്‍ഷിക മേഖലയുടെ വളര്‍ച്ചയും കര്‍ഷകര്‍ക്ക് കുടുതല്‍ കരുതലും നല്‍കുന്ന പദ്ധതികള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി എല്ലാ പഞ്ചായത്തുകളിലും ഓരോ വോളണ്ടിയര്‍മാരെ തിരഞ്ഞെടുക്കുന്നു. ഇവര്‍ക്ക് പ്രത്യേക ട്രെയിനിങ്ങും നല്‍കും. 28 വോളണ്ടിയര്‍മാര്‍ ഇതിന്റെ ഭാഗമാകും. പദ്ധതിയുടെ ഭാഗമാകാന്‍ താല്‍പര്യമുള്ള തൊഴില്‍ രഹിതരായ യുവതി യുവാക്കള്‍ക്കും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ 15 ന് മുമ്പ് വേവിന്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ ഓഫീസില്‍ അപേക്ഷ നല്‍കണം. കടുതല്‍ വിവരങ്ങള്‍ക്ക് 04936-206008 , 95396 47273 എന്നി നമ്പറുകളില്‍ വിളിക്കാവുന്നതാണ്.

Leave A Reply

Your email address will not be published.

error: Content is protected !!