കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ സമ്മേളനം കല്‍പ്പറ്റ കോസ്‌മോ പൊളിറ്റന്‍ ക്ലബ്ബില്‍ നടന്നു.സമ്മേളനം കെ.പി.എ. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.ഹസൈനാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.പി.രത്‌നരാജ് അധ്യക്ഷനായിരുന്നു.ഓഫീസ് പോലുമില്ലാതെയുള്ള അനധികൃത പ്രിന്റിംഗ് ഏജന്‍സികളെ നിയന്ത്രിക്കുക, വര്‍ദ്ധിപ്പിച്ച ലൈസന്‍സ് ഫീസ് പിന്‍വലിക്കുക, സബ്‌സിഡി നിരക്കില്‍ വൈദ്യുതി ലഭ്യമാക്കുക, സര്‍ക്കാര്‍ തലത്തിലുള്ള അച്ചടി ജോലികള്‍ പ്രൈവറ്റ് പ്രസ്സുകള്‍ക്ക് കൂടി ലഭ്യമാക്കുക,എന്നീ അടയന്തിര ആവശ്യങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്ന് സമ്മേളനം സര്‍ക്കാരിനോടാവശ്യപ്പെട്ടു.സംസ്ഥാന നിയമോപദേഷ്ടാവ് സാനു പി. ചെല്ലപ്പന്‍ ”അച്ചടിക്കുമപ്പുറം” എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സെടുത്തു. സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ കെ.സി. കൃഷ്ണന്‍കുട്ടി, ടി.ടി. ഉമ്മര്‍, ജില്ലാ രക്ഷാധികാരി ജോര്‍ജ് സേവ്യര്‍, ജില്ലാ സെക്രട്ടറി സി.പി. മൊയ്തീന്‍, ഒ.എന്‍. വിശ്വനാഥന്‍, ഇ.വി. തങ്കച്ചന്‍, ശ്രീജിത്ത് സി.സി,പി.യു. ജോയി, വി. രാജനന്ദനന്‍, ജോയ് സണ്‍ കെ.ജെ. തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി ജോര്‍ജ്ജ് സേവ്യര്‍ (പ്രസിഡണ്ട് ), സി.പി മൊയ്തീന്‍ (സെക്രട്ടറി), വി.ജെ. ജോസ് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.