അമ്പലവയല്‍ ഗ്രാമപ്പഞ്ചായത്തിലെ 15-ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന മണല്‍വയല്‍ കോളനി-പുറ്റാട് ഒന്നരപ്പതിറ്റാണ്ടുമുമ്പ് നിര്‍മിച്ച റോഡില്‍ അറുനൂറ് മീറ്ററോളം ഭാഗത്ത് സോളിങ് പോലും നടത്തിയിട്ടില്ല. മഴക്കാലത്ത് ഈ ഭാഗം കടന്നുപോകാന്‍ വലിയ സാഹസമാണ്.മണല്‍വയല്‍ കോളനിയിലെയും പരിസരത്തെയും കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാനുളള ഏക മാര്‍ഗമാണിത്.നിത്യരോഗികളായ 14 പേരാണ് ഈ പ്രദേശത്തുളളത്.അടിയന്തിര ഘട്ടങ്ങളില്‍ ഇവരെ ചുമന്നുകൊണ്ടാണ് വാഹനമെത്തുന്നിടത്തു വരെ എത്തിക്കുന്നത്.മണല്‍വയല്‍ കോളനിയുടെ മുന്‍വശംവരെ റോഡ് കോണ്‍ക്രീറ്റ് ചെയ്തിട്ടുണ്ടെങ്കിലും ബാക്കിയുളള ഭാഗമാണ് യാത്രാദുരിതമായി അവശേഷിക്കുന്നത്. അതേസമയം, കാരാപ്പുഴ പദ്ധതിയോട് ചേര്‍ന്നുളള ബെല്‍റ്റ് റോഡായതിനാല്‍ സാങ്കേതിക തടസ്സങ്ങള്‍ ഉളളതിനാലാണ് റോഡുപണി വൈകിയതെന്ന് പഞ്ചായത്തംഗം ടി.ബി. സെനു പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 200 മീറ്റര്‍ ദൂരം കോണ്‍ക്രീറ്റ് ചെയ്യാന്‍ എസ്റ്റിമേറ്റ് ആയിട്ടുണ്ടെന്നും ബാക്കിയുളള ഭാഗംകൂടി ഉടന്‍ യാത്രായോഗ്യമാക്കാന്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.