മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ മാനന്തവാടി എ.ഇ.ഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
മലബാറിനോടുള്ള വിദ്യാഭ്യാസ വിവേചനത്തിനെതിരെ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ മാനന്തവാടി എ.ഇ.ഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. സംസ്ഥാന വ്യാപക പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു സമരം. കോടതിക്ക് സമീപം പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിഷേധ ധര്‍ണ്ണ ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ് ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ ആവശ്യങ്ങള്‍ നേടിയെടുക്കുന്നത് വരെ മുസ്ലിം ലീഗ് സമര മുഖത്തു ഉണ്ടാവുമെന്നും ടി.മുഹമദ് പറഞ്ഞു.മൊയ്ദു ഹാജി അധ്യക്ഷനായിരുന്നു.
സെക്രട്ടറി കെ. സി. അസീസ് കോറോം.ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എന്‍. നിസാര്‍ അഹമ്മദ്, സെക്രട്ടറി സി. കുഞ്ഞബ്ദുള്ള, കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് വി. ഹസ്സൈനാര്‍ ഹാജി, മണ്ഡലം ഭാരവാഹികളായ കടവത്തു മുഹമ്മദ്,കെ. ഇബ്രാഹിം ഹാജി, കൊച്ചി ഹമീദ് പടയന്‍ റഷീദ്,ഉസ്മാന്‍ പള്ളിയാല്‍,വി. അബ്ദുള്ള ഹാജി, നസീര്‍ തിരുനെല്ലി, പടയന്‍ മുഹമ്മദ്,മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ഹാരിസ് കാട്ടിക്കുളം, എ. കെ. നാസര്‍, തുടങ്ങിയവര്‍ സംസാരിച്ചു. ലീഗ് ഭാരവാഹികളായ പി. വി. എസ്. മൂസ്സ, മോയി വാരാമ്പറ്റ, എം. സുലൈമാന്‍ ഹാജി, മോയിന്‍കാസിം, ടി. മൊയ്ദു, വി. മമ്മൂട്ടി ഹാജി, ബ്രാന്‍ അഹമ്മദ് കുട്ടി,കെ. അസീസ്,സി. പി. ജബ്ബാര്‍, ടി. അസീസ്,പടയന്‍ മമ്മൂട്ടി ഹാജി തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി