സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയം നേടി വയനാടിന് അഭിമാനമായ ഷെറിന്‍ ഷഹാനയ്ക്ക് നാളെ കമ്പളക്കാട് പൗരാവലിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കുമെന്ന് പൗരസമിതി ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.കേരള നിയമസഭ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ. അഡ്വ. ടി.സിദ്ധീഖ് അധ്യക്ഷത വഹിക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ജേതാവിനെ പൊന്നാട അണിയിക്കും.ചെയര്‍മാന്‍ സി.രവീന്ദ്രന്‍ , ട്രഷറര്‍ വി.പി യൂസഫ് , താരിഖ് കടവന്‍ , സി എച്ച് ഫസല്‍ , വിജയന്‍ ടി , ബഷീര്‍ പഞ്ചാര എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.