കാട്ടാനപേടിയില്‍ നടവയല്‍ കക്കോടന്‍ ബ്ലോക്ക് പ്രദേശം
വീടുകളുടെ മുറ്റത്ത് വരെ എത്തുന്ന കാട്ടാനകള്‍ ജനങ്ങളുടെസൈ്വര്യ ജീവിതം തകര്‍ക്കുമ്പോഴും ,വന്യമൃഗശല്യം തടയാന്‍ വനം വകുപ്പ് നടപടി സ്വീകരിക്കാത്തതില്‍ വ്യാപക പ്രതിഷേധം.വാഴ,തെങ്ങ്, കമുങ്ങ്,കാപ്പിയും തുടങ്ങിയ കൃഷികളാണ് വ്യാപകമായി നശിപ്പിക്കുന്നത്. നെയ്ക്കുപ്പ വണ്ടിക്കടവ് വനത്തില്‍ നിന്നാണ്കാട്ടാനകള്‍ എത്തുന്നത്.വനാതിര്‍ത്തിയില്‍ വൈദ്യുതി വേലി തകര്‍ന്നതും ,കിടങ്ങുകള്‍ ഇടിഞ്ഞ് നികന്നതുമാണ് ആനകള്‍ നാട്ടിലേക്ക് ഇറങ്ങാന്‍ കാരണം. കര്‍ഷകര്‍ സ്വന്തം നിലയില്‍വൈദ്യുതി വേലി സ്ഥാപിച്ചെങ്കിലും ഇതും ആനകള്‍ തകര്‍ക്കുകയാണെന്ന് കര്‍ഷകര്‍ പറയുന്നു.
കക്കോടന്‍ ബ്ലോക്ക് പ്രദേശത്ത് പകല്‍പോലും ഇറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥയാണന്ന് വീട്ടമ്മമാര്‍ അടക്കം പറയുന്നു.
,വനാതിര്‍ത്തിയില്‍ വൈദ്യുതി വേലി തകര്‍ന്നതും ,കിടങ്ങുകള്‍ ഇടിഞ്ഞ് നികന്നതുമാണ് ആനകള്‍ നാട്ടിലേക്ക് ഇറങ്ങാന്‍ കാരണം. കര്‍ഷകര്‍ സ്വന്തം നിലയില്‍വൈദ്യുതി വേലി സ്ഥാപിച്ചെങ്കിലും ഇതും ആനകള്‍ തകര്‍ക്കുകയാണെന്ന് കര്‍ഷകര്‍ പറയുന്നു. ആനശല്യം തടയാന്‍ നടപടികള്‍ സ്വീകരിക്കാത്ത വനം വകുപ്പിന്റെ നടപടികളില്‍ പ്രതിഷേധിച്ച് പ്രക്ഷോഭ പരിപാടികള്‍ നടത്താനാണ് നാട്ടുകാര്‍ തീരുമാനിച്ചിരിക്കുന്നത്