കടമാന്‍തോട് ഡാം പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് സേവ് പുല്‍പ്പള്ളി കൂട്ടായ്മയുടെ നേതൃത്വത്തില്‍ ടൗണില്‍ ഒരുക്കിയ മനുഷ്യച്ചങ്ങലയില്‍ സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങള്‍ അണിനിരന്നു.താഴെയങ്ങാടി മുതല്‍ വിമല മേരി വരെയാണ് മനുഷ്യ ചങ്ങല തീര്‍ത്തത്.താഴെയങ്ങാടി മുതല്‍ വിമല മേരി വരെയാണ് മനുഷ്യ ചങ്ങല തീര്‍ത്തത്. ആനപ്പാറ, മരകാവ്, താഴെയങ്ങാടി, മീനം കൊല്ലി, പാലമൂല, മിറ്റത്താനിക്കവല, 117 തുടങ്ങിയ സ്ഥലങ്ങളിലുള്ളവരാണ് മനുഷ്യ ചങ്ങലയില്‍ പങ്ക് ചേര്‍ന്നത്.
പദേശത്ത് കഴിഞ്ഞ ദിവസം നടത്തിയ വിവിധ സര്‍വ്വേകള്‍ ജനങ്ങളെ ആശങ്കയിലായിരിക്കുകയാണന്നും പദ്ധതി പ്രദേശത്ത് നിര്‍മ്മാണത്തിലിരിക്കുന്ന വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിലക്കുകയും ഭൂമിയുടെ ക്രയവിക്രയ നടപടികള്‍ അനിശ്ചിതത്തിലാവുകയും ചെയ്തിരിക്കുകയാണന്നും ജനങ്ങള്‍ ആരോപിച്ചു..ജനങ്ങളെ കുടിയിറക്കിയുള്ള വന്‍ പദ്ധതി ഒരു കാരണവശാലും അനുവദിക്കുകയില്ലെന്ന് ആവശ്യപ്പെട്ടായിരുന്നു മനുഷ്യചങ്ങല. സമരസമിതി ചെയര്‍മാന്‍ ബേബി തയ്യില്‍ ,കെ.എല്‍ ടോമി ഗ്രാമപഞ്ചായത്ത് അംഗം അനുമോള്‍, മോളികുഞ്ഞുമോന്‍, ബിജു പുലരി, സിജിഷ്, സനല്‍, മോളി ആതിര, ജോസ് കാഞ്ഞു ക്കാരന്‍ ,സജി വിരിപ്പാ മറ്റം, ഡോമിനിക് എള്ളുങ്കല്‍ ,തോമസ് ഒറ്റ ക്കുന്നേല്‍,എന്നിവര്‍ നേതൃത്വം നല്‍കി