നാഷണല്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്റെ കേരളത്തിലെ പ്രഥമ ഓഫീസ് ഉദ്ഘാടനവും സ്‌നേഹസംഗമവും 24ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പത്മശ്രീ ചെറുവയല്‍ രാമനെയും മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെയും
ചടങ്ങില്‍ ആദരിക്കും.വില തകര്‍ച്ചയും വിളനാശവും മൂലം ബുദ്ധിമുട്ടുന്ന കര്‍ഷകര്‍ക്ക് ആശ്വാസമായി രണ്ട് വര്‍ഷം മുമ്പ് ആരംഭിച്ച എന്‍.എഫ്.പി.ഒ. കൃഷി ആവശ്യത്തിനുള്ള സാധന സാമഗ്രികളുടെ വിപണനം,കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംഭരണം എന്നിവയും സന്നദ്ധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തി വരുന്നുണ്ട്.കര്‍ഷകര്‍ നേരിടുന്ന ചൂഷണങ്ങള്‍ക്ക് തടയിടാന്‍ ഹാന്‍ഡ് പോസ്റ്റില്‍ ജൈവവള നിര്‍മ്മാണ യൂണിറ്റും വിപണന കേന്ദ്രവും പ്രവര്‍ത്തിക്കുന്നുണ്ട്.ആയിരത്തിലധികം കര്‍ഷകര്‍ ഇന്ന് കൂട്ടായ്മയിലുണ്ട്.
24-ന് രാവിലെ 9 മണിക്ക് പുല്‍പ്പള്ളി സീതാദേവി ക്ഷേത്ര പരിസരത്ത് നിന്ന് വിളംബര ഘോഷയാത്ര ആരംഭിക്കും.10 മണിക്ക് ബത്തേരി എം.എല്‍.എ. ഐ.സി. ബാലകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.നീലഗിരി നിയോജക മണ്ഡലം എം.എല്‍.എ. പൊന്‍ ജയശീലന്‍ പത്മശ്രീ ജേതാവ് ചെറുവയല്‍ രാമനെ ആദരിക്കും.എന്‍.എഫ്.പി .ഒ. ഓഫീസ് ഉദ്ഘാടനം മാനന്തവാടി എം.എല്‍.എ. ഒ.ആര്‍.കേളുവും എന്‍.എഫ്.പി.ഒ. ട്രേഡിംഗ് എല്‍.എല്‍.പി.യുടെ ഉദ്ഘാടനം കല്‍പ്പറ്റ നിയോജക മണ്ഡലം എം.എല്‍.എ .ടി .സിദ്ദീഖും നിര്‍വ്വഹിക്കും.മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഇന്‍ ചാര്‍ജ് കെ.മമ്മൂട്ടി ആദരിക്കും.എന്‍.എഫ്.പി.ഒ. ചെയര്‍മാന്‍ ഫിലിപ്പ് ജോര്‍ജ് അധ്യക്ഷത വഹിക്കും.കണ്‍വീനര്‍ എസ്.എം. റസാഖ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. വാര്‍ത്താ സമ്മേളനത്തില്‍ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ തോമസ് മിറര്‍, എന്‍.എഫ്.പി.ഒ. ചെയര്‍മാന്‍ ഫിലിപ്പ് ജോര്‍ജ്, കണ്‍വീനര്‍ റസാഖ് എസ്.എം., എന്‍.എഫ്.പി.ഒ. ട്രേഡിംഗ് എല്‍.എല്‍.പി. ചെയര്‍മാന്‍ വി.എല്‍. അജയകുമാര്‍, സണ്ണി നീലഗിരി, ഷിനു സെബാസ്റ്റ്യന്‍ ,അഡ്വ.ജോസ് തണ്ണിക്കോടന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.