കാര്യമ്പാടി ഹോം സ്റ്റേ കേന്ദ്രീകരിച്ച് ചീട്ടുകളിക്കുകയായിരുന്ന ഹോം സ്റ്റേ ഉടമ ഉള്‍പ്പടെ 14 അംഗ സംഘത്തെ മീനങ്ങാടി പൊലിസ് പിടികൂടി. കാര്യമ്പാടി സ്വദേശി പ്രജീഷ്, തരുവണ വിജേഷ്, ചൂതു പാറ വിനീഷ്, പടിഞ്ഞാറത്തറ ഷിജു, കുപ്പാടി സുനില്‍ , അമ്പലവയല്‍ രമേശന്‍ , പേരാമ്പ്ര സ്വദേശി ഇബ്രാഹിം, അമ്പലവയല്‍ ഏലിയാസ്, അഞ്ചുകുന്ന് സന്തോഷ്, കണിയാമ്പറ്റ സലീം, തൊണ്ടര്‍നാട് ഷംസീര്‍, കുപ്പാടി അരുണ്‍, ചുള്ളിയോട് ഷറഫുദ്ധീന്‍,കോളേരി സ്വദേശി അജീഷ് ,എന്നിവരാണ് പിടിയിലായത്.
ഇവരില്‍ നിന്നും
നാല് ലക്ഷത്തി മുപ്പത്തിരണ്ടായിരത്തി എഴുന്നൂറ്റി പത്ത് രൂപയും പൊലിസ് പിടിച്ചെടുത്തു. ഇന്നലെ വൈകുന്നേരം 5.30 ഓടെയാണ് കാര്യമ്പാടി ടൗണില്‍ നിന്നും 500 മീറ്റര്‍ മാറിയുള്ള സ്വകാര്യ ഹോംസ്റ്റേ ആയ ഡ്രീം കണക്ടില്‍ നിന്നും
14 അംഗ ചീട്ടുകളി സംഘത്തെ പിടികൂടുന്നത്.മീനങ്ങാടി എസ്.ഐ ശ്രീധരന്റെ നേതൃത്വത്തില്‍ പെട്രോളിംഗിനിറങ്ങിയ പൊലിസ് സംഘമാണ് ഇവരെ പിടികൂടിയത്.
എസ്.സി.പി.ഒ മാരായ റസാഖ്, രതീഷ്, ഖാലിദ്, വില്‍സന്‍, ചന്ദ്രന്‍ എന്നിവരും പരിശോദന സംഘത്തിലുണ്ടായിരുന്നു
അസ്വാഭാവികമായി വാഹനങ്ങള്‍ നിര്‍ത്തി ഇട്ടത് കണ്ടാണ് പൊലിസ് ഹോംസ്റ്റേയില്‍ പരിശോദന നടത്തിയത്.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post