എം.എസ്.സി രണ്ടാം റാങ്ക് നന്ദന സുരേഷിന്

0

കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാല എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ് പരീക്ഷയില്‍ മീനങ്ങാടി സ്വദേശി നന്ദന സുരേഷിന് രണ്ടാം റാങ്ക്. മീനങ്ങാടി ടൗണിലെ വ്യാപാരിയായ സി.കെ. സുരേഷ് ബാബുവിന്റെയും , ഹൈസ്‌കൂള്‍ മലയാളം അധ്യാപിക പ്രതിഭയുടെയും മകളാണ് . മീനങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും പ്ലസ്ടു പരീക്ഷയില്‍ 1200 – ല്‍ 1200 മാര്‍ക്കും കരസ്ഥമാക്കിയാണ് നന്ദന കുസാറ്റില്‍ പ്രവേശനം നേടിയത് . മികച്ച കലാകാരി കൂടിയായ നന്ദന ജില്ലാ – സംസ്ഥാന തല നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. 2017 – ലെ സംസ്ഥാന സ്‌കൂള്‍ കലോത്സവം നാടോടി നൃത്തത്തില്‍ രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. നന്ദനയെ മീനങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പി.ടി എ യുടെയും സ്റ്റാഫ് കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ അനുമോദിച്ചു. സ്‌കൂള്‍ വിജയോത്സത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി.ശിവന്‍കുട്ടി ഉപഹാരം സമ്മാനിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!