കള്ള പ്രചാരണം വിശ്വാസ്യത തകര്‍ക്കാന്‍: മന്ത്രി വി ശിവന്‍കുട്ടി
കള്ള പ്രചാരണങ്ങള്‍ നടത്തി വിദ്യാലയങ്ങളില്‍ എസ്എഫ്‌ഐയുടെ വിശ്വാസ്യത തകര്‍ക്കാന്‍ ഒരു കൂട്ടം ആളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇതില്‍ വിദ്യാര്‍ത്ഥികള്‍ ആകൃഷ്ടരാകില്ലെന്നും മന്ത്രി വി ശിവന്‍ കുട്ടി.എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നതിന് എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി നാലാം മൈല്‍ സിഎഎച്ച് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മെറിറ്റ് ഫെസ്റ്റോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.