ജില്ലാ പോലീസ് മേധാവി ആര്‍.ആനന്ദ് വയനാടിന്റെ ചുമതലയൊഴിഞ്ഞു. പാലക്കാട് എസ്.പി.യായി സ്ഥലം മാറ്റം ലഭിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്. പുതിയ ജില്ലാ പോലീസ് മേധാവിയായി പഥംസിംഗ് വരും ദിവസങ്ങളില്‍ ചുമതലയേല്‍ക്കും. കുറ്റാന്വേഷണ രംഗത്തും ജില്ലയുടെ നിയമ പാലന രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ശേഷമാണ് ആര്‍.ആനന്ദ് ചുരമിറങ്ങുന്നത്.