വായ്പ്പാ തട്ടിപ്പ്; പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം: സി.പി.ഐ.(എം)

0

പുല്‍പ്പള്ളി കേളക്കവല സ്വദേശി കിഴക്കേ ഇടയിലാത്ത് രാജേന്ദ്രന്റ ആത്മഹത്യാ കുറിപ്പിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നതാണെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികളുടെ പേരില്‍ കൊലക്കുറ്റത്തിന് കേസടുക്കണമെന്നും സമഗ്ര അന്വേഷണത്തിന് ഡിവൈഎസ്പി തലത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്നും സി.പി.ഐ.(എം)ആവശ്യപ്പെട്ടു.രാജേന്ദ്രന്റെ കുടുംബത്തിന്റെ ബാധ്യത ബാങ്ക് ഏറ്റടുക്കണമെന്നും കുടംബത്തെ സംരക്ഷിക്കുന്നതിനായി മകന് ലജാലി നല്‍കാനും ബാങ്ക് തയ്യാറാവണമെന്നും സിപിഐ(എം) ആവശ്യപ്പെട്ടു.

തട്ടിപ്പിന് നേതൃത്വം നല്‍കിയ, സഹകരണ വകുപ്പിന്റെ അന്വേഷണത്തില്‍ കുറ്റക്കാര്‍ എന്ന് കണ്ടത്തി സര്‍ചാര്‍ജ് ചുമത്തിയവരുടെ സ്വത്ത് കണ്ട് കെട്ടാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ഇപ്പോഴത്തെ ബാങ്ക് ഭരണസമിതി തയ്യാറാവണമെന്നും സി.പി.ഐ.(എം) ആവശ്യപ്പെട്ടു.എട്ടര കോടി രൂപയുടെ വായ്പാ തട്ടിപ്പിന് നേതൃത്വം നല്‍കിയ കെ.പി.സി.സി.ജനറല്‍ സെക്രട്ടറി കെകെ അബ്രഹാം, ബാങ്ക് സെക്രട്ടറി എന്നിവര്‍ ജയിലിലാണ്.വി.എം .പൗലോസ്, സജീവന്‍ കൊല്ലപ്പിള്ളി, സുജാത ദിലീപ് എന്നിവരും തട്ടിപ്പ് കേസിലെ പ്രതികളാണ്

നിരവധി കര്‍ഷകരാണ് ഈ ബാങ്കില്‍ തട്ടിപ്പിനിരയായത്.ഇതില്‍ രാജേന്ദ്രന്റെ 70 സെന്റ് ഭൂമി പണയപ്പെടുത്തി എടുത്ത ലോണ്‍ കുടിശിക ഇപ്പോള്‍ ഏകദേശം 40 ലക്ഷത്തോളം രൂപയാണ്. കിടപ്പ് രോഗിയായ പിതാവും രണ്ട് മക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരിന്നു ഇദ്ദേഹം
രാജേന്ദ്രന്റെ മരണത്തിന് ഉത്തരവാദികളുടെ പേരില്‍ കര്‍ശന നടപടി വേണം.

Leave A Reply

Your email address will not be published.

error: Content is protected !!