ജലനിധി പമ്പ് ഹൗസ് ഒരു മീറ്ററോളം മണ്ണില്‍ താഴ്ന്നു .

0

കാലവര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ പനമരം കബനി പുഴയോരത്തെ വര്‍ഷങ്ങള്‍ പഴക്കം ചെന്ന പമ്പ് ഹൗസാണ് ഒരു മീറ്ററോളം മണ്ണില്‍ താഴ്ന്നത്. ഇതോടെ 600 കുടുംബങ്ങളുടെ കുടിവെള്ള വിതരണം അവതാളത്തിലായി.പമ്പ്ഹൗസിലേക്കുള്ള നടപ്പാതയും പൂര്‍ണ്ണമായും തകര്‍ന്നു. മോട്ടോര്‍, ഇലക്ട്രി ക്കല്‍ ഉപകരണള്‍ അടക്കം 10 ലക്ഷം രൂപയോളം നഷ്ടം സംഭവിച്ചതായി ഓപ്പറേറ്റര്‍ പറഞ്ഞു.മഴ ശക്തമായാല്‍ പമ്പ്ഹൗസ് പൂര്‍ണമായും പുഴയിലേക്ക് മറിഞ്ഞ് വീഴാനാണ് സാധ്യതയെന്ന് നാട്ടുകാര്‍ പറയുന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!