പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് മുന്‍ ബാങ്ക് പ്രസിഡന്റ് കെ.കെ. ഏബ്രഹമിന്റെ വീട് ഉള്‍പ്പെടെ അഞ്ചിടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘം പരിശോധന പൂര്‍ത്തിയാക്കി മടങ്ങി. കെ.കെ. ഏബ്രാഹം, മുന്‍ ബാങ്ക് സെക്രട്ടറി രമാദേവി, മുന്‍ ബാങ്ക് ജീവക്കാരന്‍ പി.യു.തോമസ്, സജീവ് കൊല്ലപ്പള്ളി എന്നിവരുടെ വീടുകളിലാണ് സംഘം പരിശോധന നടത്തിയത്.വിജിലന്‍സ് പരിശോധിച്ച 36 വായ്പകളുടെ രേഖകളാണ് സംഘം പരിശോധിച്ചത്. അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ അധികൃതര്‍ തയ്യാറായില്ല.