ബത്തേരി ബീനാച്ചിയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് 6 പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി 10 മണിയോടെ ബീനാച്ചിയിലാണ് അപകടം. രണ്ട് കാറും ഒരു സ്കൂട്ടറുമാണ് അപകടത്തില്‍ പെട്ടത്. സ്കൂട്ടറില്‍ സഞ്ചരിച്ച 3 അംഗ കുടുംബത്തിന് സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നൂല്‍പ്പുഴ നായ്ക്കട്ടിയില്‍ താമസിക്കുന്ന ഇവര്‍ തമിഴ്നാട് ഗൂഢല്ലൂര്‍ സ്വദേശികളാണെന്നാണ് ലഭിക്കുന്ന വിവരം. ആള്‍ട്ടോ കാറില്‍ ഉണ്ടായിരുന്ന മൂന്നംഗ കുടുംബത്തിനും നിസാര പരിക്കേറ്റു. കല്‍പ്പറ്റ ഭാഗത്തേക്ക് പോകുകയായിരുന്ന ഓഡി കാറാണ് എതിരെ വന്ന വാഹനങ്ങളുമായി അപകടത്തില്‍പ്പെട്ട മറ്റൊരു വാഹനം.