ഗുണമേന്മയുള്ള ഭക്ഷണവും, വൃത്തിയുള്ള സാഹചര്യവും ഉറപ്പു വരുത്തുക എന്ന ലക്ഷ്യവുമായി മീനങ്ങാടി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗീതയുടെ നേതൃത്വത്തില്‍ മീനങ്ങാടിയില്‍ വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും, സ്വകാര്യ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും നടത്തി വരുന്ന പരിശോധനക്കിടെ മീനങ്ങാടി ടൗണിലെ 2 സ്ഥാപനങ്ങള്‍ അടച്ച് പൂട്ടാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കി. മാര്‍ക്കറ്റ് റോഡിന് സമീപം പ്രവര്‍ത്തിക്കുന്ന ബ്രദേഴ്‌സ് ഹോട്ടല്‍, സമീപത്തായുള്ള ന്യൂ ഫ്രണ്ട്‌സ് ചിക്കന്‍ സ്റ്റാള്‍ എന്നീ സ്ഥാപനങ്ങളാണ് അടച്ചു പൂട്ടിയത്. ഇതിന് മുന്‍പും ഈ സ്ഥാപനങ്ങളില്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തുകയും സമാനമായ സാഹചര്യത്തെ തുടര്‍ന്ന് അടക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. സ്ഥാപനവും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഗീത പറഞ്ഞു.
മീനങ്ങാടി മാര്‍ക്കറ്റും പരിസരവും അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി മാലിന്യനീക്കം സുഗമമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന റിപ്പോര്‍ട്ട് ഗ്രാമ പഞ്ചായത്തിന് കൈമാറുമെന്നും ഗീത പറഞ്ഞു