സ്വര്‍ണ്ണ നിക്ഷേപ തട്ടിപ്പ്;ഡിവൈഎഫ്‌ഐ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
തൊണ്ടര്‍നാട് പന്ത്രണ്ടാംമൈല്‍ സ്വദേശികളുടെ നേതൃത്വത്തില്‍ നടത്തിയ സ്വര്‍ണ്ണ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം വേണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ കാഞ്ഞിരങ്ങാട് മേഖലാ കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നല്‍കി.ലക്ഷങ്ങളുടെ തട്ടിപ്പില്‍ എസ്ഡിപിഐ പ്രവര്‍ത്തകരുടെ പങ്ക് അന്വേഷിക്കണമെന്നും തൊണ്ടര്‍നാട് വെള്ളമുണ്ട പോലീസ് സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥര്‍ക്കും ഈ തട്ടിപ്പ് സംഘവുമായി ബന്ധമുണ്ടെന്നും അവര്‍ക്കെതിരെയും നടപടിയെടുക്കണമെന്നും ഡിവൈഎഫ്‌ഐയുടെ പരാതിയില്‍ പറയുന്നു.തട്ടിപ്പ് നടത്തി ശേഖരിച്ച സ്വര്‍ണ്ണം എന്താവശ്യത്തിനാണ് ഉപയോഗിച്ചത് എന്നുള്ള കാര്യവും വിശദമായി അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു