ശല്യം രൂക്ഷമായി
വേനല്‍ മഴ ശക്തം കൃഷിയിടങ്ങള്‍ പച്ചപ്പണിഞ്ഞു. വനാതിര്‍ത്തി പ്രദേശത്തെ വന്യമൃഗങ്ങളുടെ വിളയാട്ടം
അടിക്കടിയുണ്ടാകുന്ന വേനല്‍ മഴ ശക്തമായതോടെ കൃഷിയിടങ്ങളില്‍ മാന്‍, മയില്‍ . കാട്ടുപന്നികള്‍,എന്നിവയുടെ ശല്യം രൂക്ഷമായി.
കാട്ടുപന്നിയ്ക്കും കാട്ടാനയ്ക്കും പുറമേ മാനും മയിലുകളും കൂട്ടാമായി കൃഷിയിടത്തില്‍ ഇറങ്ങിത്തുടങ്ങിയതോടെ കര്‍ഷകര്‍ ദുരിതത്തിലായി. കൃഷിയിടത്തിലെത്തുന്ന മാന്‍കൂട്ടങ്ങള്‍ കുരുമുളക് വള്ളിയുടെ തളിരിലകളും, വാഴകളും പച്ചക്കറി കൃഷിയടക്കം നശിപ്പിക്കുന്നതിനു പുറമെ മരങ്ങളുടെ തൊലി പോലും തിന്നു തീര്‍ക്കുകയാണ്.റബര്‍ത്തോട്ടങ്ങളിലടക്കം കൂട്ടമായെത്തുന്ന മാനുകള്‍ വളര്‍ന്നു വരുന്ന പൂല്‍നാമ്പുകള്‍ കാര്‍ന്നുതിന്നുന്നതിനാല്‍ വളര്‍ത്തുമൃഗങ്ങളുടെ കാര്യവും കഷ്ടത്തിലായി. വളര്‍ത്തുമൃഗങ്ങളെ വനത്തില്‍ കയറ്റാന്‍ പറ്റില്ലെന്ന് വനം വകുപ്പ് പറയുന്നതിനിടയിലാണ് കൃഷിയിടത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ക്കായി നാട്ടുപിടിപ്പിക്കുന്ന പുല്ലു പോലും വന്യമൃഗങ്ങള്‍ ഇറങ്ങി തിന്നുതിര്‍ക്കുന്നത്.മാനും മയിലും മൂലം വീട്ടുമുറ്റത്ത് പച്ചക്കറികള്‍ നട്ടാല്‍ പോലും വിളവെടുക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
പുലര്‍ച്ചെ കൂട്ടമായി ഇറങ്ങുന്ന മാനുകള്‍ നിമിഷ നേരംകൊണ്ടാണ് പച്ചക്കറി കൃഷികള്‍ തിന്നുതീര്‍ക്കുന്നത്. വളര്‍ത്തുനായ കുരച്ചു ചാടിയാലും ഇവ നിന്നിടത്ത് നിന്ന് അനങ്ങാന്‍ കൂട്ടാക്കാറില്ല. ആളുകള്‍ ഇറങ്ങി വന്നാല്‍ മാത്രമേ ഇവ പോകാറുള്ളു.
മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം തുടങ്ങിയിട്ട് കാലമേറെയായെങ്കിലും പരിഹാരം കാണാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല ഓരോ ദിവസവും വനാതിര്‍ത്തിയിലെ കൃഷിയിടങ്ങളിലിറങ്ങുന്ന വന്യമൃഗങ്ങളുടെ എണ്ണം വര്‍ധിച്ചു വരികയുമാണ്.
കാട്ടാന, കാട്ടുപന്നി, മാന്‍, മയില്‍, കുരങ്ങ്, മലയണ്ണന്‍ ഇവയ്‌ക്കെല്ലാം പുറമെ കടുവയും പുലിയും വരെ ജനവാസ കേന്ദ്രത്തിലിറങ്ങുകയും മനുഷ്യന്റെ ജീവനും സ്വത്തിനും വരെ ഭീഷണിയാവുകയും ചെയ്യുന്നത് നിത്യസംഭവമായി മാറുന്ന സ്ഥതിയാണ്.