ഗതാഗതയോഗ്യമല്ലാത്ത കാക്കവയല്‍ കാരാപ്പുഴ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് വാഴവറ്റ ഡി.വൈ.എഫ്.ഐ യൂണിറ്റ് കമ്മറ്റി നേതൃത്വത്തില്‍ കാരാപ്പുഴ ഇറിഗേഷന്‍ ഓഫീസ് ഉപരോധിച്ചത്.സഞ്ചാരികള്‍ റോഡില്‍ ഉപേക്ഷിച്ച മാലിന്യം അടിയന്തിരമായി നീക്കം ചെയ്യണമെന്നും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും ഉപരോധസമരത്തില്‍ ആവശ്യമുയര്‍ന്നു. ഡി.വൈ.എഫ്.ഐ കല്‍പ്പറ്റ ബ്ലോക്ക് പ്രസിഡണ്ട് അര്‍ജുന്‍ ഗോപാല്‍ സമരം ഉദ്ഘാടനം ചെയ്തു. ഒരാഴ്ചക്കുള്ളില്‍ റോഡിലെ കുഴികള്‍ അടക്കുമെന്ന അധികൃതരുടെ ഉറപ്പിന്‍മേലാണ് സമരം അവസാനിപ്പിച്ചത്. നടപടിയുണ്ടായില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു