വൈത്തിരി താലൂക്കില്‍ ഇതുവരെ വിവിധ കാരണങ്ങളാല്‍ റേഷന്‍ കാര്‍ഡ് ലഭിക്കാതിരുന്ന 21 കുടുംബങ്ങള്‍ക്ക് പുതിയ റേഷന്‍ കാര്‍ഡ് ലഭിച്ചു. ചുണ്ടേല്‍ സെന്റ് ജൂഡ് പാരീഷ് ഹാളില്‍ നടന്ന താലൂക്ക്തല അദാലത്തില്‍ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു. ഇനിയും റേഷന്‍ കാര്‍ഡ് ലഭിക്കാന്‍ ആരെങ്കിലും ബാക്കിയുണ്ടങ്കില്‍ ഓണ്‍ലൈനില്‍ അപേക്ഷിക്കാമെന്ന് ജില്ലാ സപ്ലൈ ഓഫീസ് അധികൃതര്‍ പറഞ്ഞു.