പ്രീപ്രൈമറി കുട്ടികളുടെ പഠനം സുന്ദരവും ആസ്വാദ്യകരവുമാക്കാന്‍ നൂതനമായ പാഠ്യരീതിയുമായി വിദ്യാഭ്യാസവകുപ്പ്. അതത് പ്രദേശത്തിന്റെ കഥകള്‍ രചിച്ചും അവ അവതരിപ്പിച്ചും കുട്ടികളിലേക്ക് കൂടുതലായി ഇറങ്ങിചെല്ലുന്നതരത്തിലുള്ള രീതിയാണ് ഇത്തവണ ആവിഷ്‌ക്കരിക്കുക. ഇതിനായി ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ 89 പ്രീപ്രൈമറി അധ്യാപകര്‍ക്കായി ഡയറ്റിന്റെ നേതൃത്വത്തില്‍ കഥോത്സവം എന്നപേരില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു.ഇത് കുട്ടികള്‍ക്ക് ഏറെ ആസ്വാദ്യകരവും കുട്ടികളിലേക്ക് കൂടുതലായി ഇഴുകിചേരാനും പഠനമികവും പുലര്‍ത്താനാകുമെന്നുമാണ് പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കുന്ന ഡയറ്റിലെ അധ്യാപകര്‍ പറയുന്നത്.