വീണ്ടും മികവോടെ ഗവ.കോളേജ് സാമ്പത്തിക ശാസ്ത്ര വകുപ്പ്

0

കണ്ണൂര്‍ യൂണിവേഴ്സിറ്റി ബി.എ ഗവ.ഇക്കണോമിക്സ് ബിരുദ ഫലം പുറത്തു വന്നപ്പോള്‍ രണ്ട്,മൂന്ന് സ്ഥാനങ്ങള്‍ മാനന്തവാടി ഗവ.കോളേജ് വിദ്യാര്‍ത്ഥികള്‍ കരസ്ഥമാക്കി. ഷിഫാന.വി.എം(86.63%),നസീറ(85.90%) എന്നിവരാണ് നേട്ടം സ്വന്തമാക്കിയത്.മാനന്തവാടി വിന്‍സന്റ് ഗിരി വെളുത്തങ്ങാടന്‍ മുജീബിന്റെയും സെഫീനയും മകളാണ് ഷിഫാന.വാരമ്പറ്റ ഒമ്പതില്‍ ആറങ്ങാടന്‍ അബ്ദുള്ളയുടെയും മൈമൂനയുടെയും മകളാണ് നസീറ. 74.29 % വിജയത്തോടെ യൂണിവേഴ്സിറ്റിയില്‍ ഉയര്‍ന്ന വിജയവും ഡിപ്പാര്‍ട്ട്മെന്റ് കരസ്ഥമാക്കി.

Leave A Reply

Your email address will not be published.

error: Content is protected !!