സിപിഐഎം വികസന മുന്നേറ്റ ജാഥ സമാപിച്ചു

0

സിപിഐഎം വെള്ളമുണ്ട,പൊരുന്നന്നൂര്‍ ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടന്ന വികസന മുന്നേറ്റ ജാഥ വെള്ളമുണ്ടയില്‍ സമാപിച്ചു.വെള്ളമുണ്ട പഞ്ചായത്തിലെ കഴിഞ്ഞ രണ്ടര വര്‍ഷക്കാലത്തെ നേട്ടങ്ങള്‍ വിശദീകരിക്കുന്നതിനും ഭാവിയില്‍ നടത്തേണ്ട വികസന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും പിണറായി സര്‍ക്കാറിന്റെ നവകേരള കാഴ്ചപ്പാട് ജനങ്ങളുമായി സംവദിക്കുന്നതിനുമായാണ് പരിപാടി സംഘടിപ്പിച്ചത്.സമാപന സമ്മേളനം സിപിഐഎം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ ഉദ്ഘാടനം ചെയ്തു.സി വി മജീദ് അധ്യക്ഷനായിരുന്നു.

ജാഥാ ക്യാപ്റ്റന്‍ എം മുരളി മാസ്റ്റര്‍, വൈസ് ക്യാപ്റ്റന്‍ നജ്മുദ്ദീന്‍, എ ജോണി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധീ രാധാകൃഷ്ണന്‍, വൈസ് പ്രസിഡണ്ട് ജംഷീര്‍,വാര്‍ഡ് അംഗങ്ങള്‍.തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും പര്യടനം നടത്തിയാണ് ജാഥ സമാപിച്ചത്

 

Leave A Reply

Your email address will not be published.

error: Content is protected !!