അരിമുള പുഴയില്‍ മാലിന്യം നിക്ഷേപിച്ച സംഭവം:പതിനായിരം രൂപ പിഴയിടാക്കി.

0

അരിമുള പുഴയില്‍ ഭക്ഷണ അവശിഷ്ട്ടങ്ങള്‍ തള്ളിയ സംഭവം . പുതാടി പഞ്ചായത്ത് പതിനായിരം രൂപ പിഴയീടാക്കി. പുഴയില്‍ തങ്ങി കിടന്ന മാലിന്യങ്ങള്‍ നിക്ഷേപിച്ച ആളെ കൊണ്ട് തിരികെ എടുപ്പിച്ച് സംസ്‌കരണം നടത്തിച്ചു .മാലിന്യം തള്ളിയാല്‍ ശക്തമായ ശിക്ഷാ നടപടികള്‍ സ്വികരിക്കുമെന്ന് പുതാടി പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു .

കഴിഞ്ഞ ദിവസം രാത്രിയാണ് അരിമുള പാലത്തില്‍ നിന്നും പുഴയിലേക്ക് ഭക്ഷണ അവശിഷ്ടങ്ങളും പ്ലാസ്റ്റിക് വസ്തുക്കളും നിക്ഷേപിച്ചത് . താഴമുണ്ടയിലെ ഗ്രഹ പ്രവേശന ചടങ്ങ് നടത്തിയ വീട്ടിലെ അവശിഷ്ടങ്ങളാണ് ചാക്കില്‍ കെട്ടി തള്ളിയത് എന്നാരോപിച്ച് നാട്ടുകാര്‍ പരാതിയുമായി രംഗത്ത് എത്തിയതോടെയാണ് പുതാടി പഞ്ചായത്ത് നടപടി സ്വീകരിച്ചത് . വീട്ടുടമയുടെ പേരില്‍ നോട്ടിസ് നല്കുകയും പതിനായിരം രൂപ പിഴയുമാണ് അടപ്പിച്ചത് . പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ ഇത്തരത്തില്‍ ജലസ്‌ത്രോസുകളും പാതയോരങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ ശക്തമായ ശിക്ഷ നടപടികള്‍ സ്വികരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി സാബു പറഞ്ഞു .

Leave A Reply

Your email address will not be published.

error: Content is protected !!